Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് മര്‍ദ്ദിച്ചു; എംഎല്‍എ ആശുപത്രിയില്‍

പട്ന: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ എംഎല്‍എയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറിലാണ് ഭരണകക്ഷിയായ ജനതാദള്‍-യുവിന്റെ വനിതാ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റത്. ബുധനാഴ്ചയാണ് പൂര്‍ണിയ എംഎല്‍എ ഭീമാ ഭാരതിയെ് ഭര്‍ത്താവ് അവദേശ് മണ്ഡല്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

പൂര്‍ണിയ സിയ പരിഷത് അംഗമായ ഇയാള്‍ അറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെയും ഇയാളുടെ ഡ്രൈവറെയും അറസ്റ്റുചെയ്തിട്ടുണ്ട്.

ഇയാള്‍ക്കൊപ്പം മറ്റ് മൂന്നുപേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഇതേവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവവിവരം എംഎല്‍എ തന്നെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൂര്‍ണിയ എസ്പി പറഞ്ഞു.

താനും മറ്റുപോലീസുകാരനും എംഎല്‍എയുടെ വീട്ടിലെത്തിയപ്പോള്‍ അവര്‍ ബോധരഹിതയായി നിലത്തുകിടക്കുകയായിരുന്നുവെന്നും തലയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റിരുന്നുവെന്നും എസ്പി പറയുന്നു.

ഉടന്‍തന്നെ പൊലീസ് സംഘം ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എംഎല്‍എയുടെ ഭര്‍ത്താവ് പതിവായി അവരെ മാനസികമായും ശാരീരികമായു പീഡിപ്പിക്കാറുണ്ടെന്നും ചൊവ്വാഴ്ച പട്‌നയിലെ എംഎല്‍എ ഫഌറ്റില്‍ നിന്നും ഇവരെ ഭര്‍ത്താവ് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വീണ്ടും വഴക്കില്‍ കലാശിച്ചത്. 1990ലാണ് ഭീമയും അവധേഷും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട ആണ്‍മക്കളും ഒരു മകളുമുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അവധേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+