ഇനി ക്ലാസ് റൂമുകളും 3ഡി
ദില്ലി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കൗതുകവും ആശ്ചര്യവും ഒരു പോലെ സൃഷ്ടിയ്ക്കുന്ന രാജ്യത്തെ ആദ്യ 3ഡി ക്ലാസ് റൂം ദില്ലിയില്‍ പ്രവര്‍ത്തനസജ്ജമായി. തീസ് ഹസാരിയിലെ ക്വീന്‍ മേരീസ് സ്‌കൂളില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി കപില്‍ സിബല്‍ 3ഡി ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു.
പഴയ അധ്യാപന സമ്പ്രദായങ്ങളില്‍ നിന്നും വിപ്ലവകരമായ മാറ്റങ്ങള്‍ ഇത് വരുത്തുമെന്ന് സിബല്‍ അഭിപ്രായപ്പെട്ടു. വിജ്ഞാനദാഹികളായ കുട്ടികളെ കൂടുതല്‍ അറിവു നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഈ സാങ്കേതികവിദ്യ എത്തിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സ് ആണ് 3ഡി ക്ലാസ്‌റൂം സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിയ്ക്കുന്നത്. 3ഡി പ്രൊജക്റ്റര്‍, 3ഡി കണ്ടന്റ്, 3ഡി ഗ്ലാസുകള്‍ എന്നിവയാണ് ക്ലാസ് റൂമിന്റെ പ്രധാനഘടകങ്ങള്‍. അധികം വൈകാതെ ചെന്നൈയിലും 3ഡി ക്ലാസ് റൂം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications