നിത്യാനന്ദയ്ക്ക് ആത്മാവ് തിരികെക്കിട്ടാന്‍ സെക്‌സ്

നിത്യാനന്ദ താന്‍ ദേവിയാണെന്നും ശ്രീ രാമകൃഷ്ണ പരമഹംസര്‍ ആണെന്നും ഭക്തരോട് പറഞ്ഞിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേവിയായി രൂപമാറ്റം നടത്തുന്നതിന് നിത്യാനന്ദ സാരി ധരിച്ചിരുന്നതായും ഇതില്‍ പറയുന്നു.
എല്ലാവര്‍ഷവും ഡിസംബറില്‍ നിത്യാനന്ദ ജയന്തി ആഘോഷങ്ങള്‍ ബാംഗ്ലൂരിലെ ബിദദി ആശ്രമത്തില്‍ വച്ച് നടത്തിയിരുന്നു. ഡിസംബര്‍ 31 ന് നിത്യാനന്ദന്‍ സാരി ധരിച്ച് ദേവിയായി രൂപമാറ്റം നടത്തിയിരുന്നു എന്നും ഈ രൂപത്തില്‍ വളരെക്കുറച്ച് ഭക്തര്‍ക്ക് മാത്രം ദര്‍ശനം നല്‍കിയിരുന്നതായും സിഐഡികള്‍ പറയുന്നു.
125 വര്‍ഷം ഇപ്പോഴത്തെ ശരീരത്തില്‍ ജീവിച്ചിരിക്കുന്നതിനാണ് നിത്യാനന്ദ ജയന്തി ആഘോഷിക്കുന്നത് എന്ന് സ്വാമി ഭക്തരോട് പറയുമായിരുന്നുവത്രേ. തനിക്ക് സമാധിയില്‍ ഇരിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്താന്‍ സാധിക്കുമെന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു എന്നും അന്വേഷണ സംഘത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആത്മജ്ഞാനം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നിത്യാനന്ദ തന്റെ ഭക്തകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരു ഡസനില്‍ കൂടുതല്‍ ഭക്ത സ്ത്രീകളുമായി സ്ഥിരമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്ന് നിത്യാനന്ദ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications