ജിയാബോവയുടെ സുരക്ഷയില്‍ സോണിയയും കുടുങ്ങി

ജിയബാവൊയ്ക്കു വേണ്ടി മന്‍മോഹന്‍ സിങ് സ്വവസതിയില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണു സംഭവം.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വാഹനങ്ങള്‍ പ്രവേശിയ്ക്കുന്നത് പൂര്‍ണമായും തടഞ്ഞിരുന്നതിനാല്‍ സോണിയയ്ക്ക് അരകിലോമീറ്ററോളം നടക്കേണ്ടി വന്നു. സുരക്ഷയുടെ ഭാഗമായി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടഞ്ഞിരുന്നു.
സോണിയഗാന്ധിക്കു പുറമേ ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്‌ലി, സിപിഎം നേതാവ് സിതാറാം യെച്ചൂരി, ബിജെപി നേതാവ് ജയ് പാണ്ഡെ, ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും സത്ക്കാരത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications