2ജി അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍

നേരത്തെ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പിജെ തോമസ് ആയിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ തോമസ് നേരത്തെ ടെലികോം സെക്രട്ടറിയായിരുന്നതിനാല്‍ കോടതി ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് തോമസിനെ മേല്‍നോട്ടച്ചുമതലയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നീക്കുകയായിരുന്നു. കേസില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസില്‍ ആരോപണവിധേയരായവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അര്‍ഹതയില്ലാത്തവര്‍ക്കാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്ന് സി.എ.ജി യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റീസുമാരായ ജിഎസ് സിങ് വി, എ.കെ.ഗാംഗുലി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു. അര്‍ഹതയില്ലാതെ ലൈസന്‍സ് കൈവശംവച്ചവര്‍ക്കെതിരെ എന്തു കൊണ്ടാണ് ട്രായ് നടപടിയെടുക്കാത്തത് എന്ന വിഷയവും അന്വേഷണപരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications