കരുണാകരന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു

ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടു കരുണാകരന്‍ ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയെന്ന് അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
രക്ത സമ്മര്‍ദവും ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാണ്. അണുബാധ നിയന്ത്രണ വിധേയമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായം ഭാഗികമായി തുടരുകയാണ്. ഇതു ഭാഗികമാക്കിയ ശേഷവും ശരീരത്തിന്റെ പ്രതികരണം ആശാവഹമാണ്.
ശാസ്വകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിഞ്ഞദിവസം ഫിസിയോതെറപ്പി തുടങ്ങിയിരുന്നു. മരുന്നുകളോടു ശരീരം ഇപ്പോള്‍ നന്നായി പ്രതികരിക്കുന്നുണ്ട്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കരുണാകരന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചത്. വൈകാതെ അണുബാധയുണ്ടായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.












Click it and Unblock the Notifications