കരാര്‍ തുടരാന്‍ താത്പര്യമെന്ന് ടീകോം
തിരുവനന്തപുരം: ടീകോമുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് സ്മാര്‍ട് സിറ്റി പദ്ധതിയുടെ ചെയര്‍മാന്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ പറഞ്ഞു.
സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ മന്ത്രിസഭാ യോഗം ആരായും. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയില്‍ നിലവിലുള്ള കരാറുമായി മുന്നോട്ടുപോകാനാണു താല്‍പര്യമെന്നു 'ടീകോം' സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാറിനെ അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന നിലപാടാണു തങ്ങള്‍ക്കുള്ളത്.
ടീകോമിന്റെ നിലപാടുകള്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധി കൂടിയായ എം.എ. യൂസഫലിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications