വിശ്വാസക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: കെസിബിസി
കൊച്ചി: വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഭയുടെ നിലപാടുകള്‍ക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കെസിബിസി സമ്മേളന തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അടക്കമുള്ള കക്ഷികളുമായുള്ള ഭിന്നതകളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം.
എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്നത്തെയും നിലപാട് ഒന്നുതന്നെയായിരിക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിശ്വാസികളോട് വിശ്വാസത്തിലധിഷ്ഠിതമായ നിലപാട് സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. സഭക്ക് ഒരിക്കലും വിശ്വാസവിരുദ്ധ നിലപാട് സ്വീകരിക്കാനാവില്ല.
സഭക്ക് കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ സഭാപരവും സമൂഹപരവുമായ കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനുള്ള കടമയും അവകാശവും സഭക്കുണ്ട്. അത് തുടര്‍ന്നും നിര്‍വ്വഹിക്കും- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.












Click it and Unblock the Notifications