67 കിലോ കുറച്ച് ദേവരാജന്‍ 45 ലക്ഷം നേടി

മലേഷ്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദി ബിഗസ്റ്റ് ലോസ്സര്‍ 2വില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ സിംഗപ്പൂരുകാരനായ വിവേകാനന്ദം ദേവരാജിന് സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം ഡോളര്‍ (45.29 ലക്ഷം രൂപ) ആണ്.
അഞ്ചും പത്തുമല്ല അറുപത്തിയേഴ് കിലോയാണ് മത്സരത്തിനായി ദേവരാജ് കുറച്ചത്. മത്സരം തുടങ്ങുമ്പോള്‍ 144 കിലോഗ്രാം ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാരം. ആറ് മാസത്തെ മത്സരത്തിനൊടുവില്‍ ശരീരഭാരത്തിന്റെ 46.53 ശതമാനം കുറച്ച് 77 കിലോഗ്രാം ആയി ചുരുക്കാന്‍ ദേവരാജന് കഴിഞ്ഞു.
മലേഷ്യ, ഹോങ്കോങ്, ഇന്‍ഡൊനീഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 16 പൊണ്ണത്തടിയന്‍മാരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തായ്‌ലന്‍ഡിലെ ഇന്‍ഷുഷന്‍സ് ഏജന്റായ അതികോം ലക്‌സനപാനയ് എന്ന ഇരുപത്തിയാറുകാരനാണ് രണ്ടാംസ്ഥാനം. ഇയാള്‍ ആറുമാസം കൊണ്ട് ശരീരഭാരം 137 കിലോഗ്രാമില്‍ നിന്നും 63 കിലോ കുറച്ചു (45.99 ശതമാനം). 162 കിലോഗ്രാമില്‍ നിന്ന് 57 കിലോ കുറച്ച (35.19 ശതമാനം) ഫിലിപ്പീന്‍സുകാരന്‍ ജെന്‍ഗിസ് എന്റിക് ഖാനാണാ മൂന്നാമതെത്തിയത്.












Click it and Unblock the Notifications