ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗ് 2010ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് സകര്‍ബര്‍ഗ് നേട്ടം കരസ്ഥമാക്കിയത്.
സാംസ്‌കാരിക, വാര്‍ത്താ മണ്ഡലങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ്് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കുന്നത്. അമ്പത് കോടി അംഗങ്ങളുള്ള ഇന്റര്‍നെറ്റ് കൂട്ടായ്മയായ ഫേസ്ബുക്ക് ഒരു പ്രസ്ഥാനമായി മാറിയതാണ് സിഇഒ കൂടിയ സകര്‍ബര്‍ഗിനെ ബഹുമതിയ്ക്ക് അര്‍ഹനാക്കിയത്.
ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ സകര്‍ബര്‍ഗ് (26) ഈ ബഹുമതി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്.
Mark Zuckerberg, the founder of the world"s most popular social networking website Facebook, has been selected as Time magazine"s Person of the Year. Zuckerberg overcame a tough competition from whistle-blower website WikiLeaks founder Julian Assange.