അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന് 9മാസം തടവ്
സിംഗപ്പൂര്‍: സ്ത്രീകളുടെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച സെയില്‍സ് മാനേജര്‍ക്ക് ഒമ്പത് മാസത്തെ തടവ്. സിംഗപ്പൂരിലെ ഒരു ഷോപ്പിങ് മാളിലെ മാനേജരായ സൂ ഹോക്ക് എന്ന 36കാരനാണ് ജയില്‍ ശിക്ഷ ലഭിച്ചത്. അതിവിദഗ്ധമായി ഇരുനൂറിലധികം സ്ത്രീകളുടെ അര്‍ദ്ധനഗ്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇയാള്‍ പകര്‍ത്തിയത്.
ലാപ്‌ടോപ് ബാഗില്‍ വളരെ ചെറിയ ഒരു വീഡിയോ ക്യാമറ ഇയാള്‍ സ്ഥാപിച്ചിരുന്നു. ബാഗുമായി തിരക്കുള്ള ഇടങ്ങളില്‍ സഞ്ചരിയ്ക്കുന്ന സൂ എസ്‌കലേറ്ററില്‍ ഇറക്കം കുറഞ്ഞ പാവാടധരിച്ചുനില്‍ക്കുന്ന സ്ത്രീകളുടെ അടുത്തെത്തും.
ആര്‍ക്കും സംശയം തോന്നാതെ അവര്‍ക്ക് സമീപം ക്യാമറ ഓണ്‍ ചെയ്ത ശേശം ഇവര്‍ക്കടുക്കല്‍ വെയ്ക്കും.
കാര്യം കഴിയുമ്പോള്‍ ഇയാള്‍ ബാഗുമെടുത്ത് മടങ്ങും. ക്യാമറയിലേക്ക് പകര്‍ത്തിയ രംഗങ്ങള്‍ പിന്നീട് കമ്പ്യൂട്ടറിലേക്കും സിഡിയിലുമാക്കി സൂക്ഷിയ്ക്കുന്ന പതിവും ഇയാള്‍ക്കുണ്ടായിരുന്നു.
2008 നവംബറിനും 2009 മാര്‍ച്ചിനും ഇടയിലാണ് സൂ തന്റെ ഒളിക്യാമറ പരിപാടി നടത്തിയത്. 2009 ജൂലായില്‍ ഒരു ഷോപ്പിംഗ് സെന്ററില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. നേരത്ത പകര്‍ത്തിയ ദൃശ്യങ്ങള്‍ വില്‍ക്കുകയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications