ദില്ലി: മുസ്ലീം ഭീകരതയേക്കാള്‍ ഹൈന്ദവ തീവ്രവാദം രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തിയതായുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലില്‍ പ്രതിഷേധ പ്രസ്താവനയുമായി ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെയും ദിഗ്‌വിജയ് സിംഗിന്റെയും പ്രസ്താവനകളാണ് രാജ്യത്തിന് ഭീഷണിയെന്ന് ബിജെപി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പാകിസ്താന്‍കാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.