Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി വീട്ടമ്മയെ പുനെയില്‍ വെട്ടിക്കൊന്നു

പുനെ: മലയാളി വീട്ടമ്മ ഫ്‌ളാറ്റില്‍ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു.പുണെ ധന്‍കാവാഡി പ്രിയദര്‍ശിനി സ്‌കൂളിനു സമീപം നവരംഗ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന തലശേരി സ്വദേശി ബിന്ദുവാണു (36) വ്യാഴാവ്ച രാവിലെ ഒന്‍പതരയോടെ ആക്രമണത്തിനിരയായത്.

പുനെ ശുക്രവാര്‍പേട്ടില്‍ മലബാര്‍ ടയര്‍ കട നടത്തുന്ന ഭര്‍ത്താവ് കൃഷ്ണകുമാര്‍ ജോലിസ്ഥലത്തേക്കും മകന്‍ നന്ദകുമാര്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു സംഭവം.

ബിന്ദുവിന്റെ ശരീരത്തില്‍ പത്തോളം വെട്ടുകളേറ്രിട്ടുണ്ട്. നാലാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ ഒരു മലയാളി യുവാവ് പണം സംബന്ധമായ ആവശ്യത്തിനു പോയിരുന്നു. താന്‍ തിരികെ താഴെയെത്തിയപ്പോഴേക്കും മുകളില്‍നിന്നു നിലവിളി കേട്ടെന്നാണ് ഇയാള്‍ അയല്‍വാസികളോടു പറയുന്നത്.

ഇയാളും അയല്‍വാസികളും കൂടി ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോകും. കൊലപാതകത്തെക്കുറിച്ചു ദുരൂഹത നിലനില്‍ക്കുകയാണ്. ഫ്‌ളാറ്റില്‍ മോഷണം നടന്നതിന്റെ ലക്ഷണങ്ങളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+