പെണ്‍കുട്ടികളെ വില്‍ക്കാന്‍ശ്രമിച്ച അമ്മ പിടിയില്‍
ചെന്നൈ: പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമം നടന്നത്.
രണ്ട് പെണ്‍കുട്ടികളില്‍ ഓരോരുത്തരെയും നാല് ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നതിനായിരുന്നു പദ്ധതി. ശാന്ത എന്ന പന്ത്രണ്ടുകാരിയെയും ലക്ഷ്മി എന്ന ഒമ്പത് വയസ്സുകാരിയെയുമാണ് അമ്മയും മുത്തശ്ശിയും ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിച്ചത്.
മക്കളെ രക്ഷപെടുത്താനായി വികലാംഗനായ പിതാവ് ശക്തിവേല്‍ അവരെ അടുത്ത ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇവിടത്തെ മുന്നൂറോളം വരുന്ന ഗ്രാമീണരും എല്ലാ സഹായങ്ങളും നല്‍കി.
ഭൂരിഭാഗം ഗ്രാമീണരും ശക്തിവേലിനൊപ്പം നിന്നു. മനുഷ്യക്കടത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നതിനും ഗ്രാമീണരാണ് സഹായിച്ചത്.കുട്ടികളെ ഒമാലൂരിലുള്ള ഒരാള്‍ക്ക് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നതത്രേ.












Click it and Unblock the Notifications