45കാരിയായ തൊഴിലുടമയെ യൂണിയന്‍കാര്‍ ആക്രമിച്ചു
കല്‍ക്കത്ത: അച്ചടക്കമില്ലാത്ത ജോലിക്കാരനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സ്ഥാപന ഉടമസ്ഥയെ ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ അപമാനിക്കുകയും മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തതായി പരാതി.
ഇക്കാര്യം കാണിച്ച് നാല്‍പ്പത്തിയഞ്ചു വയസ്സുള്ള സ്ത്രീ നല്‍കിയ പരാതി പൊലീസ് ഗൗനിച്ചില്ലെന്ന് ആരോപണം.
കാജല്‍ സംതാനിയാണ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തകര്‍ തന്നോട് അപമാര്യാദയായി പെരുമാറിയെന്നും അപമാനിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവരുടെ ഉടമസ്ഥതയില്‍ ഹെറിറ്റേജ് ന്യൂമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ നിന്നും ഒരു തൊഴിലാളിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 20നാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടിവന്നത്.
എന്നാല്‍ ന്യൂമാര്‍ക്കറ്റ് പൊലീസ് ഇവരുടെ പരാതിയിന്മേല്‍ യാതൊരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ പൊലീസ് തയ്യാറായില്ല.
ആക്രമണത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇവര്‍ പിന്നീട് കൊല്‍ക്കത്ത വിടുകയും പുനെയില്‍ താമസമാക്കുകയും ചെയ്തു. ഇപ്പോഴും അക്രമികള്‍ തന്നെത്തേടുന്നുണ്ടെന്ന ഭീതിയിലാണത്രേ ഇവര്‍ കഴിയുന്നത്.
സ്ഥാപനത്തില്‍ താല്‍ക്കാലികമായി ജോലിക്കുനിര്‍ത്തിയയാളെയാണ് താന്‍ പറഞ്ഞുവിടാന്‍ തീരുമാനിച്ചതെന്നും അയാള്‍ അങ്ങേയറ്റം അപമര്യാദക്കാരനായിരുന്നുവെന്നും കാജല്‍ പറയുന്നു. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഇവര്‍ക്ക് നെഞ്ചിലും അടിവയറ്റിലും ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്.
ആക്രമണ സമയത്ത് പ്രവര്‍ത്തകര്‍ ഇവരെ സ്ഥാപനത്തില്‍ നിന്നും റോഡിലേയ്ക്ക് വലിച്ചിഴയ്ക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രവര്‍ത്തകര്‍ കല്‍ക്കത്ത ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേസ് യൂണിയനിലെ അംഗങ്ങളാണെന്നാണ് ആക്രമണം കണ്ടുനിന്ന കടക്കാര്‍ പറയുന്നത്.












Click it and Unblock the Notifications