കരുണാകരനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

ബുള്ളറ്റിന്‍ അനുസരിച്ച് അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. അണുബാധ ഏറെക്കുറെ ഭേദമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരുണാകരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ ആരോഗ്യസ്ഥിതി മോശമായതിനേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നില മെച്ചപ്പെട്ടതിനേ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം ഭാഗികമാക്കിയിരുന്നു.












Click it and Unblock the Notifications