നിയമസഭയില്‍ ചിലര്‍ മദ്യപിച്ചെത്തുന്നു: ശ്രീമതി
കണ്ണൂര്‍: കേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ട് ചില സാമാജികര്‍ മദ്യപിച്ച് നിയമസഭയിലെത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി.
മദ്യപിച്ചതുകാരണം പലരുടെയും നാവുകള്‍ പിഴയ്ക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മദ്യാസക്തിക്കെതിരെ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ജാഗ്രതാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ ചില സ്ഥലങ്ങളില്‍ ആണും പെണ്ണും ഒന്നിച്ച് മദ്യപിക്കുന്നുണ്ട്. ഈ പ്രവണത നമ്മുടെ നാടിനെ അരാജകത്വത്തിലേക്ക് നയിക്കും. പണംകൊണ്ട് ഭ്രാന്ത് വാങ്ങിക്കുന്ന ഈ രീതി സ്വയം ഉപേക്ഷിക്കണം.
നേരത്തെ സ്ത്രീയും സമ്പത്തുമാണ് കുടുംബ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കുടുംബാന്തരീക്ഷം തകര്‍ക്കുന്നതിലെ മുഖ്യ വില്ലന്‍ മദ്യമാണ്. ഏത് ഷാപ്പിലാണ് കേരളത്തില്‍ നല്ല കള്ള് വില്‍ക്കുന്നതെന്ന് മന്ത്രി ചോദിച്ചു. കണ്ണൂരൊഴികെ മറ്റൊരിടത്തും നല്ല കള്ള് കിട്ടാനില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications