സാന്റിയാഗൊ മാര്‍ട്ടിന്‍ ഉടന്‍ അറസ്റ്റിലാവും
തിരുവനന്തപുരം: മറു സംസ്ഥാന ലോട്ടറി ടിക്കറ്റ് തട്ടിപ്പില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ലോട്ടറി രാജാവ് സാന്റിയാഗൊ മാര്‍ട്ടിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി സിബി മാത്യൂസ് വ്യക്തമാക്കി.
തെളിവുകള്‍ മുഴുവന്‍ ലഭിച്ചതായി സിബിമാത്യൂസ് മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു. ഇവ ഉടനെ തന്നെ കോടതിയ്ക്ക് നല്‍കുന്നതാണ്. 30 ലേറെ കേസുകളാണ് മറു സംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ലോട്ടറികള്‍ക്കായി ടിക്കറ്റ് അടിയ്ക്കുന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രസ്സുകളും കണ്ടെത്താനായിട്ടുണ്ട്.












Click it and Unblock the Notifications