കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തിന് വിഎസ് തറക്കല്ലിട്ടു

  • By Lakshmi
Google Oneindia Malayalam News

Airport
കണ്ണൂര്‍: വടക്കന്‍ മലബാറിന്റെ പ്രതീക്ഷകള്‍ക്കു ചിറകേകിത്തൊണ്ട് സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളത്തിനു മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു.

ചടങ്ങില്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

അറുപത് പേര്‍ക്കിരിക്കാവുന്ന വേദിയും പതിനായിരം പേര്‍ക്കുള്ള പന്തലുമാണ് ഉത്ഘാടനച്ചടങ്ങിനായി ഒരുക്കിയിരുന്നത്. പദ്ധതിയുടെ ചുറ്റുമതില്‍ നിര്‍മ്മാണ ഉദ്ഘാടനവും പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കുള്ള തീറാധാര കൈമാറ്റവും വിമാനത്താവള പ്രദേശത്ത് വൃക്ഷതൈ വെച്ചു പിടിപ്പിക്കല്‍ കര്‍മ്മവും ഒപ്പം നടന്നു.

കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളമാണു 2061 ഏക്കറില്‍ മൂര്‍ഖന്‍പറമ്പില്‍ ലക്ഷ്യമിടുന്നത്. 1287 ഏക്കര്‍ ഏറ്റെടുത്തു. രൂപരേഖയും അടങ്കലും തയാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ തീരുമാനിച്ചു. മികച്ച പുനരധിവാസ പാക്കേജ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ എളുപ്പമാക്കി. മൂന്നുവര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന വിമാനത്താവളത്തിന് 1200 കോടി രൂപയാണു മതിപ്പു ചെലവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X