സ്വിസ് ബാങ്കില്‍ ഇറുകിയ പാവാട പാടില്ല
ലണ്ടന്‍: സ്വിസ് ബാങ്കില്‍ കര്‍ശനമായ വസ്ത്രധാരണ നിയമം പ്രാബല്യത്തില്‍ വന്നു. ജീവനക്കാര്‍ആരും അത്ര അട്രാക്ടീവ് ആവരുതെന്ന് നിശബ്ദമായി പറയുന്ന തരത്തിലുള്ളതാണ് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌റസര്‍ലാന്റ്(യുബിഎസ്) കൊണ്ടുവന്നിരിക്കുന്ന ഡ്രസ് കോഡ്
വനിതാ ജീവനക്കാര്‍ പിന്‍ഭാഗം മുറുകിയ പാവാടകളും നിറമുള്ള അടിവസ്ത്രങ്ങളും ധരിക്കരുത്. പകരം, അയഞ്ഞ പാവാടകളും ചര്‍മ്മത്തിന്റെ നിറമുള്ള അടിവസ്ത്രങ്ങളും ശീലമാക്കണമെന്നാണ് നിര്‍ദ്ദേശം.
പുരുഷന്മാര്‍ ക്ലാസിക് പ്രഫഷണല്‍ സ്യൂട്ട് ആയിരിക്കണം ധരിക്കേണ്ടത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഷേവ് ചെയ്യാതെ ഇരിക്കരുത് എന്നും മൂന്നാഴ്ചയില്‍ ഒരിക്കലെങ്കിലും ബാര്‍ബറെ സന്ദര്‍ശിച്ചിരിക്കണം എന്നും സ്വിസ് ബാങ്കിന്റെ നോണ്‍സെക്‌സി വസ്ത്രധാരണ ചട്ടത്തില്‍ പറയുന്നു.
ടാറ്റൂകള്‍, പിയേഴ്‌സിംഗ് എന്നിവ പ്രഫഷണലിസത്തിനു യോജിച്ചതല്ല എന്നും കൃത്രിമ നഖങ്ങളും മിന്നിത്തിളങ്ങുന്ന ആഭരണങ്ങളും ഒഴിവാക്കണമെന്നും 43 താള്‍ വരുന്ന വസ്ത്രധാരണ ചട്ടത്തില്‍ പറയുന്നു.
പുരുഷന്‍മാരും സ്ത്രീകളും ആരും രൂക്ഷ ഗന്ധമുള്ള സുഗന്ധലേപനങ്ങള്‍ പൂശരുത് എന്നും വെളുത്തുള്ളിയുടെയോ സിഗരറ്റിന്റെയോ രൂക്ഷ ഗന്ധം പരത്തരുത് എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ന്ന ബാങ്ക് സര്‍ക്കാരിന്റെ സഹായത്തോടെ വീണ്ടും മുന്നേറുന്ന അവസരത്തിലാണ് ആകെയൊരു മാറ്റം കൊണ്ടുവരാനായി ഡ്രസ് കോണ്ട് പ്രാബല്യത്തിലാക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ രീതിയിലും മാറ്റം വരുത്തി സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് യുബിഎസ്.












Click it and Unblock the Notifications