സ്വീഡന്റെ വാദം തള്ളി; അസാഞ്ചയ്ക്ക് മോചനം

വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ജാമ്യമനുവദിച്ചിരുന്നെങ്കിലും അപ്പീല്‍ നല്‍കാന്‍ സ്വീഡന്‍ തീരുമാനിച്ചതോടെ അസാഞ്ജ് ജയിലില്‍ തുടരുകയായിരുന്നു. സ്വീഡന്റെ വാദം തള്ളിക്കൊണ്ടാണ് ലണ്ടനിലെ കോടതി വ്യാഴാഴ്ച അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം നല്‍കിയത്.
രണ്ട് ലക്ഷം പൗണ്ടും(1.4 കോടി രൂപ) രണ്ടുപേരുടെ ആള്‍ജാമ്യവും ഈടായിവെച്ചാണ് കോടതി അസാഞ്ജിനെ മോചിപ്പിച്ചത്. ജാമ്യത്തുക അസാഞ്ജിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് സ്വരൂപിച്ചാണ് ബാങ്കില്‍ നിക്ഷേപിച്ചത്.
മനുഷ്യാവകാശപ്രവര്‍ത്തക ജമീമ ഖാന്‍, സിനിമാ സംവിധായകന്‍ ബിയാന്‍കാ ജാഗര്‍ തുടങ്ങിയ ഉന്നതവ്യക്തികള്‍ അസാഞ്ജിന് പിന്‍തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിക്കിലീക്‌സ് പ്രവര്‍ത്തരായ രണ്ട് സ്ത്രീകള്‍ നല്‍കിയ പീഡനക്കേസിലാണ് അസാഞ്ജിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ സ്വീഡനു കൈമാറുന്നതു സംബന്ധിച്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് ജാമ്യം.
അതിനിടെ അമേരിക്കയുടെ സൈനിക രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പിടിയിലായ മുന്‍ ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്‌ലി മാനിങ്ങുമായി അസാഞ്ജ് ഗൂഢാലോചന നടത്തിയതിന് തെളിവു കണ്ടെത്താന്‍അമേരിക്ക നീക്കം തുടങ്ങി.












Click it and Unblock the Notifications