Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള യുദ്ധത്തില്‍ ധോണിക്കെതിരെ സച്ചിന്‍?

Coca Cola and Pepsi
മുംബൈ: ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലേക്ക് ഇന്ത്യ വഴുതുന്നതിനിടെ പരസ്യ ലോകത്ത് സച്ചിനും ധോണിയും തമ്മിലുള്ള വന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു.

ഇന്ത്യന്‍ ശീതളപാനീയ വിപണി നിയന്ത്രിയ്ക്കുന്ന പെപ്‌സിയും കൊക്ക കോളയും തമ്മിലുള്ള പരസ്യയുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് ഒരുപക്ഷേ സച്ചിനും ധോണിയുമായിരിക്കും. ഇന്ത്യയ്ക്ക് ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ രാജ്യം മുങ്ങിത്താഴുമ്പോള്‍ പരസ്യ വിപണിയില്‍ കോടിക്കണക്കിന് രൂപയാണ് ഒഴുകി മറിയുക.

ലോകകപ്പിന് മുമ്പ് സച്ചിനെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ശ്രമങ്ങളുമായി കൊക്ക കോള മുന്നോട്ടുപോവുകയാണ്. ധോണി ഇപ്പോള്‍ തന്നെ പെപ്‌സിയുടെ ഓഫീഷ്യല്‍ ്ബ്രാന്‍ഡ് അംബാസിഡറാണ്. ധോണിയെ നേരിടാന്‍ ഇപ്പോഴും ക്രിക്കറ്റ് ലോകത്തെ രാജാവായി വാഴുന്ന സച്ചിനെ ഉപയോഗിക്കാനാണ് കോക്കിന്റെ പ്ലാന്‍.

സച്ചിന്‍ സമ്മതം മൂളിയാല്‍ പരസ്യ വിപണിയില്‍ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കും. അതേസമയം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സച്ചിനോ കൊക്കകോളയോ വെളിപ്പെടുത്തിയിട്ടില്ല.ഔദ്യോഗിക ധാരണയ്ക്കു ശേഷമേ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂവെന്ന് കോക്ക് വക്താവ് വിശദീകരിയ്ക്കുന്നു. ഫെബ്രുവരിയില്‍ തുടങ്ങുന്ന ലോകകപ്പിനു മുന്‍പ് കരാര്‍ ഒപ്പിടാനാണു കോക്കിന്റെ നീക്കം.

ഒരു പതിറ്റാണ്ടോളം തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന സച്ചിനെ തഴഞ്ഞാണ് പെപ്‌സി ധോണിയെ സ്വന്തമാക്കിയത്. കഴിഞ്ഞമാസം യുബിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ധോണി 26 കോടിയുടെ കരാര്‍ ഒപ്പിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+