കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരന് ആസ്തമ: വിമാനം ബാംഗ്ലൂരില്‍ ഇറക്കി

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആസ്മ മൂലം വലഞ്ഞ യാത്രക്കാരനു ചികില്‍സ ലഭ്യമാക്കാന്‍ തിരുവനന്തപുരം-കൊച്ചി-ദില്ലി എയര്‍ ഇന്ത്യ വിമാനം ബാംഗ്ലൂരില്‍ ഇറക്കി.

145 യാത്രക്കാരുമായി ഐസി 466 എയര്‍ബസ് എ 321 വിമാനം രാവിലെ 7.30നു കൊച്ചിയില്‍നിന്നു പറന്നുയര്‍ന്ന ശേഷമാണു പ്രസാദ് പ്രശാന്ത് (73) എന്ന യാത്രക്കാരന് അസ്വസ്ഥത അനുഭവപ്പെട്ടത്.

വിമാനത്തിലെ ഡോക്ടര്‍മാര്‍ അടിയന്തര ശുശ്രൂഷ നല്‍കി. വിമാനം ബാംഗ്ലൂരില്‍ ഇറക്കുമ്പോഴേക്കും വിമാനത്താവളത്തില്‍ ആംബുലന്‍സ് സജ്ജമായിരുന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ പ്രസാദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷം 9.30നു വിമാനം ദില്ലിയിലേക്കു തിരിച്ചു. ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ട പ്രസാദും ബന്ധുക്കളും വൈകിട്ട് 4.30നുള്ള വിമാനത്തില്‍ യാത്ര തുടര്‍ന്നു.

English summary
Air India flight, which was supposed to fly non-stop to Delhi, took off from Kochi at 7.30 am with 145 passengers on board. After the flight was airborne, Prasad Parasnath, a passenger on board complained of giddiness and was provided medical assistance from doctors on board. A decision was then taken to divert to the nearest airport in view of the medical emergency,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X