കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കം

സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും 125 വര്‍ഷം എന്നതാണ് സമ്മേളന മുദ്രാവാക്യം.പ്‌ളീനറി സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട പ്രമേയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കലാണ് വിഷയ നിര്‍ണയ സമിതി യോഗത്തിന്റെ ഉദ്ദേശ്യം.
യോഗത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പിസിസി പ്രസിഡന്റുമാരും നിയമസഭാ കക്ഷി നേതാക്കളും ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കും. തുടര്‍ന്നു ഞായറാഴ്ച ദില്ലി-ഹരിയാന അതിര്‍ത്തിയിലെ ബുറാഡിയില്‍ സമ്പൂര്‍ണ സമ്മേളനം നടക്കും. ഏതാണ്ട 15,000ത്തോളം പേര്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.രാഷ്ട്രീയ പ്രമേയം ഞായറാഴ്ച അവതരിപ്പിക്കും.
കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications