കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തവരം വര്‍ഗീയതയും ഭീഷണി: രാഹുല്‍ ഗാന്ധി

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ദില്ലി: ലഷ്‌കറെ തോയ്ബയേക്കാള്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്നതു ഹിന്ദു തീവ്രവാദ സംഘങ്ങളാണെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് വിശദീകരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. പ്രസ്താവന മയപ്പെടുത്തി വിവാദത്തില്‍നിന്നു തലയൂരാനാണ് രാഹുലിന്റെ ശ്രമം.

എല്ലാത്തരത്തിലുള്ള തീവ്രവാദവും വര്‍ഗീയതയും രാജ്യത്തിനു ഭീഷണിയാണെന്ന കാഴ്ചപ്പാടാണു രാഹുലിനുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയ്ക്കുവേണ്ടി പത്രക്കുറിപ്പിറക്കി.

തീവ്രവാദത്തിനു മതമില്ലെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും എഐസിസി സെക്രട്ടറിയും മാധ്യമവിഭാഗം ചെയര്‍മാനുമായ ജനാര്‍ദ്ദന്‍ ദ്വിവേദി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാഹുല്‍ഗാന്ധിയുടേതായി പുറത്തുവന്ന പ്രസ്താവനയ്ക്കു പിന്നില്‍ ഗൂഢാലോചയുണ്ടാവാമെന്നും വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും ദ്വിവേദി അറിയിച്ചു.

രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് 'കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടുകളാണ് രാഹുല്‍ ഗാന്ധിയുടേതെന്നായിരുന്നു ദ്വിവേദിയുടെ മറുപടി. വസ്തുതകള്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നാണു പാര്‍ട്ടി വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞത്.

അതേസമയം രാഹുലിന്റെ പ്രസ്താവന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ പ്രചാരണത്തിനു ശക്തി പകരുന്നതാണെന്ന് ബിജെപിയും ആര്‍എസ്എസും ആരോപിച്ചു. നിരുത്തരവാദപരമായ പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്ന് ബിജെപി. വക്താവ് രവിശങ്കര്‍പ്രസാദ് പറഞ്ഞു.

ഹിന്ദു സംഘടനകള്‍ക്കെതിരായ രാഹുലിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുക വഴി ജിഹാദി തീവ്രവാദത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കാനായി കോണ്‍ഗ്രസ് നേതൃത്വം മല്‍സരിക്കുകയാണെന്നും ആര്‍.ആര്‍എസ്എസ് നേതാവ് രാം മാധവ് പറഞ്ഞു.

English summary
Rahul Gandhi believes that terrorism of all kinds were a threat to India, Congress said on Friday, the reacting to the WikiLeaks cable release about the party general secretary"s remarks on Hindu radical groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X