Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരാട്ട് പിടിച്ചുപറിക്കാരനെന്ന് യുഎസ്

Prakash Karat
ദില്ലി: വിക്കിലീക്‌സ് പുറത്തുവിട്ട യുഎസ് കേബിളുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും പറ്റി പരാമര്‍ശങ്ങള്‍.

വിവാദമായ ഇന്തോ-യുഎസ് ആണവക്കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയും വോട്ടിനിടുകയും ചെയ്ത 2007 നവംബര്‍ കാലഘട്ടത്തിലെ രാഷ്ട്രീയാവസ്ഥ ചര്‍ച്ച ചെയ്യുന്ന കേബിളിലാണ് സോണിയയേയും കാരാട്ടിനേയും അമേരിക്ക വിമര്‍ശിക്കുന്നത്. കാരാട്ടിനെ 'പിടിച്ചുപറിക്കാരന്‍' എന്നാണ് 'കേബിള്‍' വിശേഷിപ്പിക്കുന്നത്.

ആണവകരാര്‍ തടയാന്‍ സിപിഎം സ്വീകരിച്ച നിലപാടിനെതിരെ അമേരിക്കയ്ക്കുള്ള രോഷം വ്യക്തമാക്കുന്നതാണ് രേഖകള്‍. ആണവകരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് തിമോത്തി റോമര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം.
ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്നു രാഷ്ട്രീയമായി പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സ്ഥാനപതിയുടെ ആക്ഷേപം.

സാധ്യതകള്‍ തുലയ്ക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താത്ത ആള്‍ എന്നാണ് സോണിയഗാന്ധിക്കുള്ള അമേരിക്കന്‍ വിശേഷണം. ബിജെപി.യെപ്പോലുള്ള വലതുപക്ഷപാര്‍ട്ടികളുടെ വളര്‍ച്ച കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ സോണിയ തയ്യാറായതെന്നും യുഎസ് കേബിളുകളെ ഉദ്ധരിച്ച് വിക്കിലീക്‌സ് പറയുന്നു.

ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉറച്ച നിലപാടെടുക്കാതെ ചാഞ്ചാടിയെന്ന് സോണിയ ഗാന്ധിയെസ്ഥാനപതി വിമര്‍ശിക്കുന്നു. പ്രകാശ് കാരാട്ടിന്റെ 'പിടിച്ചുപറിക്കല്‍ തന്ത്രം' സോണിയ ഗാന്ധി തുറന്നുകാട്ടേണ്ടതായിരുന്നത്രേ. നേതൃമികവ് പ്രകടിപ്പിക്കാനും തെരഞ്ഞെടുപ്പില്‍ തന്റെ കക്ഷിക്കു ഗുണമുണ്ടാകുന്ന കാര്യത്തില്‍പോലും നിലപാടെടുക്കാനും സോണിയ ഗാന്ധിക്കു കഴിഞ്ഞില്ലെന്നും വിമര്‍ശമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+