ബാംഗ്ലൂരില്‍ ഐടി ജീവനക്കാരി കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: പ്രമുഖ ഐടി കമ്പനിയായ ഡെല്‍ ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍. അസം സ്വദേശിനിയായ പായല്‍ സുരേക (29) ആണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ജെപി നഗറിലെ ലക്ഷ്മിനഗറിലുള്ള വസതിയിലെ കിടപ്പുമുറിയില്‍ കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം. വയറിനും കുത്തേറ്റിരുന്നു.
രാവിലെ 11 മണിയോടെ മരണം നടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
പായലിന്റെ ഭര്‍ത്താവ് അനന്ത് നാരായണ്‍ മിശ്ര വ്യാഴാഴ്ച കട്ടകിലേക്ക് പോയിരുന്നു. യാത്ര മധ്യേ പല തവണ പായലിനെ ഫോണ്‍ വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുക്കാതിരുന്നതിനേ തുടര്‍ന്ന് മിശ്ര അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയപ്പോഴാണ് പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ ജിംനേഷ്യം നടത്തുന്ന അനന്തും പായലും അഞ്ച് വര്‍ഷം മുമ്പാണ് വിവാഹിതരായത്. വെള്ളിയാഴ്ച രാവിലെ പായലിനെ അന്വേഷിച്ച് ഫ്ളാറ്റില്‍ ഒരാള്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പായലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരോ ആണ് കൊലപാതകിയെന്ന് സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications