തീവണ്ടിയിടിച്ച് 2 സ്ത്രീകള്‍ മരിച്ചു
ആലുവ: ആലുവയ്ക്കടുത്ത് ചൊവ്വരയില്‍ തീവണ്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. നെടുവന്നൂര്‍ വിശാഖ് വിലാസത്തില്‍ കാഞ്ഞാട്ട് തങ്കപ്പന്‍ നായരുടെ ഭാര്യ പങ്കജം (62), സദാശിവന്‍ പിള്ളയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നെടുവന്നൂര്‍ സ്വദേശി ഇന്ദിര രക്ഷപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുവാനായി എത്തിയവരാണിവര്‍. ചൊവ്വര റെയില്‍വേ സ്‌റ്റേഷനിലേക്കു പോകുവാന്‍ വേണ്ടി നെടുവന്നൂരിലെ ചെറിയ പാലത്തിലേക്കു കയറുമ്പോഴാണ് ബംഗഌര്‍ എക്‌സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications