കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്കാര്‍ക്ക് ശനിയാഴ്ച ബസ് ഡേ

  • By Ajith Babu
Google Oneindia Malayalam News

‘Bus Day’ to be observed in Kochi today
കൊച്ചി: പൊതുവാഹനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെ കൊച്ചി നഗരത്തില്‍ ശനിയാഴ്ച ബസ് ഡേ ആചരിയ്ക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ അമിതോപയോഗം കൊച്ചി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ ബോധവത്ക്കരണം സംഘടിപ്പിച്ചിരിയ്ക്കുന്നത്.

എറണാകുളം നഗരത്തിലെ രാഷ്ട്രീയ സാമൂഹികകലാരംഗത്തെ പ്രമുഖരെല്ലാം ബസ് ഡേയുടെ വിജയത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലിയില്‍നിന്ന്‌ പുറപ്പെട്ട ബസില്‍ ആദ്യ വി ഐ പി യാത്രക്കാരനായി മന്ത്രി ജോസ്‌ തെറ്റയിലും ജില്ലാ കളക്ടര്‍ ഡോ എം ബീന, നഗരസഭാ മേയര്‍ ടോണി ചമ്മണി എന്നിവരും ഉണ്ടായിരുന്നു. കാക്കനാടേക്കുള്ള യാത്രയില്‍ നടന്‍ ദിലീപ്‌ കളമശേരിയില്‍നിന്ന്‌ കയറി.നടി രമ്യ നന്പീശന്‍, നടന്‍മാരായ സിദ്ദിക്കും ബാലയും ബസ് ദിനാചരണ ക്യാംപയിനില്‍ പങ്കെടുക്കുന്നുണ്ട്‌. കവി ചെമ്മനം ചാക്കോയും ഗതാഗതവകുപ്പിന്‌ പിന്തുണയുമായി ബസ്‌ യാത്രക്കെത്തും.

വ്യാപാരി വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും സ്വന്തം വാഹനം ഉപേക്ഷിച്ച്‌ പൊതുഗതാഗത സംവിധാനത്തിന്‍റെ ഭാഗമാകും

സ്വകാര്യ വാഹനസൗകര്യം പങ്കിടുകയെന്ന സമ്പ്രദായം വ്യാപകമാക്കുകയെന്ന ആശയവും ഇതിനോടൊപ്പം പ്രചരിപ്പിയ്ക്കുന്നുണ്ട്. സ്വകാര്യവാഹനസൌകര്യം പങ്കിട്ട് ഉപയോഗിക്കുന്ന കാര്‍ ഷെയര്‍ സമ്പ്രദായം കൊച്ചി നഗരത്തില്‍ കാര്യമായില്ല. ഒരേ വഴിയിലൂടെ ദിവസവും സഞ്ചരിയ്ക്കുന്ന സുഹൃത്തുക്കള്‍ വാഹനങ്ങള്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X