കൊച്ചി വാഹനാപകടം: ഒരാള്‍ കൂടി മരിച്ചു

അപകടം നടന്ന വ്യാഴാഴ്ച അഞ്ച് പേര്‍ മരിച്ചിരുന്നു. ഹാരിസ് (19), ലിസ്സാം (21), റിന്‍ഷാദ് (19), അന്‍വര്‍ (21), സഫീര്‍ (20) എന്നിവരാണ് അന്ന് മരിച്ചിരുന്നത്.
മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ടിപ്പര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. പത്ത് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications