Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്ടറെ പീഡിപ്പിച്ച യുവാവ് പിടിയില്‍

എരുമേലി: വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും കാമുകനെ രക്ഷിക്കാന്‍ ഡോക്ടര്‍ തന്നെ കുടുക്കുകയായിരുന്നുവെന്നുമാണത്രേ യുവാവ് പറഞ്ഞത്.

ഡിസംബര്‍ ഏഴിന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനും ഭര്‍ത്താവും താമസിക്കുന്ന വാടക വീട്ടില്‍ രാത്രിയില്‍ കടന്നകയറി വൈദ്യുതി വിച്ഛേദിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് വനിതാ ഡോക്ടറുടെ പരാതി.

സമീപത്ത് പ്രവര്‍ത്തിക്കുന്ന സോഡാ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് വീട്ടില്‍ കടന്നുകയറിയതെന്നും പരാതിയില്‍ പറയുന്നു. സംഭവസമയത്ത് വീട്ടില്‍ ഡോക്ടര്‍ മാത്രമേയുണ്ടായിരുന്നുള്ളുവത്രേ.

എന്നാല്‍ അങ്ങനെയല്ല ഈ സമയത്ത് പമ്പാവാലി സ്വദേശിയായ ഒരാള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് പിടിയിലായ യുവാവ് പറയുന്നത്. ഇയാള്‍ ഡോക്ടറുടെ കാമുകനാണെന്നും യുവാവ് പറയുന്നു. വ്യാഴാഴ്ചയാണ് ആലപ്പുഴ സ്വദേശികളായ ഡോ്ക്ടര്‍ ദമ്പതിമാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ഉടന്‍തന്നെ പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വനിതാ ഡോക്ടറെ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

സംഭവസ്ഥലത്തു പോലീസെത്തി തെളിവെടുപ്പു നടത്തി. വീട്ടുടമയില്‍നിന്നും സോഡാ യൂണിറ്റുടമയില്‍നിന്നും തെളിവെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+