Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീമതിയുടെ ചടങ്ങ് എംകെ രാഘവന്‍ ബഹിഷ്‌ക്കരിച്ചു

കോഴിക്കോട്: ആരോഗ്യമന്ത്രി പി.കെ ശ്രീമതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് എംകെ രാഘവന്‍ എം.പി ഇറങ്ങിപ്പോയി. പ്രോട്ടോക്കോള്‍ അനുസരിച്ച് നോട്ടീസില്‍ പേരുവച്ചില്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം.

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം.പി ഇറങ്ങിപ്പോയത്. ഇതു സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും എംപി പറഞ്ഞു. പി.എം.എ. സലാം എംഎല്‍എയുടെ പേരിനു ശേഷമാണ് എംപിയുടെ പേരു ക്ഷണപത്രത്തില്‍ വച്ചിട്ടുള്ളത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാല്‍ ഉദ്ഘാടനം കേന്ദ്രമന്ത്രിയെ കൊണ്ടു നിര്‍വഹിപ്പിക്കണമായിരുന്നുവെന്നും എംപി പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാലാണ് ചടങ്ങിനെത്തിയത്. എന്നാല്‍ ഇവിടെ പ്രാദേശിക രാഷ്ട്രീയമാണ് സര്‍ക്കാര്‍ കാണിയ്ക്കുന്നത്. എംഎല്‍.എമാര്‍ എല്ലാം പ്രസംഗിച്ച ശേഷമണ് സ്ഥലം എം.പിയായ തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇറങ്ങിപ്പോകുന്നതിനിടെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. സ്ഥലത്തെത്തിയപ്പോഴാണ് നോട്ടീസ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വിട്ടു നിന്നതും ഇതേ കാരണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+