കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ ഗേ പ്രസിഡന്റ് ഉടന്‍: ജിമ്മി കാര്‍ട്ടര്‍

  • By Lakshmi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അധികം വൈകാതെ തന്നെ ഒരു സ്വവര്‍ഗാനുരാഗിയായ പ്രസിഡണ്ട് ഉണ്ടാകുമെന്ന് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍.

ഇതിനായി അമേരിക്ക തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയില്‍ ഇതു സാധ്യമാകുമെന്നുമാണ് അമേരിക്കയുടെ മുപ്പത്തിയൊന്‍പതാമത്തെ പ്‌സിഡന്റ് ആയിരുന്ന കാര്‍ട്ടര്‍ പറയുന്നത്.

സ്വവര്‍ഗാനുരാഗികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ യുഎസ് സമൂഹം വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. യുഎസ് ജനത ഒരു സ്വവര്‍ഗാനുരാഗിയെ പ്രസിഡന്റായി തെരഞ്ഞെടുക്കും.

അത് അടുത്ത തെരഞ്ഞെടുപ്പിലാണോ എന്ന് പറയാനാവില്ല. എന്നാല്‍, സമീപഭാവിയില്‍ തന്നെ അതുണ്ടാവും എന്നും കാര്‍ട്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമ്പത് വര്‍ഷം മുമ്പുള്ള വംശീയ പ്രശ്‌നം പോലെയാണ് സ്വവര്‍ഗ്ഗാനുരാഗം എന്നും ജിമ്മികാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

ബിഗ് തിങ്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ജിമ്മി കാര്‍ട്ടര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

English summary
Former American President Jimmy Carter beliefs America will ger a gay president soon. This was one of the comments Carter made during a recent interview with the Web site BigThink.com, which has created quite a buzz on the Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X