കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കും യുഎസിനും പരസ്പരം സംശയം:വിക്കിലീക്സ്

  • By Lakshmi
Google Oneindia Malayalam News

വാഷിങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ പാഠം ഉള്‍ക്കൊള്ളാന്‍ യുഎസ് ഭരണകൂടം തയ്യാറാകണമെന്ന് യുഎസ് അംബാസഡറായിരുന്ന ഡേവിഡ് മുള്‍ഫോര്‍ഡ് ഉപദേശിച്ചതിന്റെ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. 2007ല്‍ ഇന്ത്യയില്‍ അംബാസഡറായിരുന്നു മുള്‍ഫോര്‍ഡ്.

ഭീകര വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച ഇന്ത്യന്‍ അനുഭവം പ്രയോജനപ്പെടുത്തണമെന്നും അതു പഠിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിക്കാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കണം. അങ്ങനെ പരസ്പരമുള്ള അവിശ്വാസം കുറയ്ക്കാന്‍ കഴിയും. അങ്ങനെ യുഎസിന്റെ സഹായാഭ്യര്‍ഥനകള്‍ ഉള്‍ക്കൊള്ളാനുള്ള അനുകൂല മനസ്ഥിതി ഇന്ത്യയിലെ ഉദ്യോഗസ്ഥരില്‍ വളര്‍ത്താനാവും- എന്നിങ്ങനെയാണത്രേ മുള്‍ഫോര്‍ഡ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ഉപദേശിച്ചിരുന്നത്.

നമ്മുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാവുന്ന ധാരാളം കാര്യങ്ങള്‍ ഇന്ത്യയിലുണ്ട്. ഭീകരരെ കീഴ്‌പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സഹായകരമായ വിവരങ്ങള്‍ ഇന്ത്യയ്ക്കു നല്‍കാനാവും. ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭീകരരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ പക്കലുണ്ടാവും- മുള്‍ഫോര്‍ഡിന്റെ കത്തില്‍ പറയുന്നു.

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ യുഎസ് സഹകരണമില്ലായ്മ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്കായി ഇന്ത്യ സമീപിക്കുന്നുണ്ടെങ്കിലും യുഎസില്‍നിന്നു തിരിച്ചൊന്നും ഇന്ത്യയ്ക്കു കിട്ടുന്നില്ലെന്നും പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പുതുതായി രൂപീകരിച്ച ഭീകര വിരുദ്ധ സെല്ലിന്റെ വിശദാംശങ്ങളും കത്തില്‍ പറയുന്നു. ഇന്ത്യന്‍ സുരക്ഷാ സേന, ഫോറന്‍സിക് വിഭാഗം, കോടതി, പൊലീസ് സേന തുടങ്ങിയവയുടെ ദയനീയ ചിത്രവും കത്തിലുണ്ട്.

കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാസേന നടത്തുന്ന ക്രൂരതകള്‍ സംബന്ധിച്ചു യുഎസ് എംബസിക്ക് 2005ല്‍ റെഡ് ക്രോസ് കൈമാറിയ വിവരങ്ങളും വിക്കിലീക്‌സ് ചോര്‍ത്തിയവയിലുണ്ട്.

English summary
US ambassador David Mulford had advised the Bush administration to learn and gain from New Delhi’s counter—terrorism experiences, according to a secret memo made public by WikiLeaks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X