വില്യമിന്റെ കല്യാണത്തിന് ഒബാമയെ ക്ഷണിക്കില്ല
ലണ്ടന്‍: ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് അമേരിക്കന്‍ പ്പസിഡന്റിനെ ക്ഷണിക്കില്ല. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ടണിന്റെയും വിവാഹ ത്തിനു ഒബാമയെയും ഭാര്യ മിഷേലിനെയും ക്ഷണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
വില്യം കിരീടാവകാശിയല്ലാത്തതിനാല്‍ വിവാഹച്ചടങ്ങില്‍ അതിഥികളെ ക്ഷണിക്കുന്നതിന് നിശ്ചിത പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ല.
വിഐപികളേക്കാള്‍ കൂടുതലായി സാധാരണക്കാരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും മറ്റും ക്ഷണിക്കാനാണ് രാജകുടുംബത്തിന്റെ ഉദ്ദേശ്യമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
2011 ഏപ്രില്‍ 29നുള്ള വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നതേയുള്ളു. ഒബാമയെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ സര്‍ക്കോസി ഉള്‍പ്പെടെ മറ്റു പല നേതാക്കള്‍ക്കും ക്ഷണം കിട്ടിയേക്കുമെന്നു സൂചനയുണ്ട്.












Click it and Unblock the Notifications