Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ അഴിമതിക്കാര്‍ക്കിടമില്ല: സോണിയ

ദില്ലി: കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് അവസരം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി പ്‌ളീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ട്ടിയില്‍ പരിചയസമ്പന്നര്‍ക്കൊപ്പം യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ നേതാക്കള്‍ തയാറാകണം. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കണം- സോണിയ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ച സോണിയ, പ്രതിപക്ഷം പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ആരോപിച്ചു. സത്യസന്ധനായ പ്രധാനമന്ത്രിക്കുനേരെയുള്ള പ്രതിപക്ഷ ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലും പതറാതെ നില്‍ക്കുന്ന പ്രധാനമന്ത്രിയെ സോണിയ അഭിനന്ദിച്ചു.

മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
അഴിമതി അന്വേഷണത്തിന് പുതിയ സംവിധാനം വേണം.

അഴിമതിക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല. ആരോപണ വിധേയരായ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കോണ്‍ഗ്രസ് മാറ്റി. ബിജെപി കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും എന്തു നടപടിയാണ് എടുത്തത്-സോണിയ ചോദിച്ചു.

രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വര്‍ഗീയവാദം രാജ്യത്തിന് ആപത്താണ്. ഇതിനെ ശക്തമായി നേരിടണം- സോണിയ പറഞ്ഞു.

സമ്മേളനത്തില്‍, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാലാവധി മൂന്നില്‍നിന്ന് അഞ്ചു വര്‍ഷമാക്കി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തു. ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച ഭേദഗതിയെ മറ്റു നേതാക്കള്‍ പിന്താങ്ങി.

പാര്‍ട്ടി സമ്മേളനം വര്‍ഷത്തില്‍ രണ്ട് എന്നത് ഒന്നാക്കിയിട്ടുണ്ട്. അംഗത്വ ഫീസ് മൂന്നില്‍നിന്ന് അഞ്ചു രൂപയാക്കി വര്‍ധിപ്പിച്ചു. രാഷ്ട്രീയ പ്രമേയ ചര്‍ച്ച ശനിയാഴ്ച നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+