മോഷ്ടാക്കള്‍ എടിഎം യന്ത്രം ഇളക്കിയെടുത്തു
ചെന്നൈ: 25 ലക്ഷം രൂപ സഹിതം കൊള്ളയടിച്ച എടിഎം യന്ത്രം പൊലീസിനെ ഭയന്നു വഴിയരികില്‍ ഉപേക്ഷിച്ചു മോഷ്ടാക്കള്‍കടന്നു.
വാനില്‍ പോകവെ പിന്നാലെ വന്ന ആംബുലന്‍സ് പൊലീസ് വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണു മോഷ്ടാക്കള്‍ മെഷീന്‍ വഴിയില്‍ തള്ളിയത്.
കാഞ്ചീപുരത്തു ചെന്നൈ-ബാംഗൂര്‍ റോഡില്‍ ഇരിങ്ങാട്ടുകോട്ടയിലെ സ്‌റ്റേറ്റ് ബാങ്ക് എടിഎം കിയോസ്‌കിലാണു കവര്‍ച്ച നടന്നത്.
അര്‍ധരാത്രിയില്‍ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം എടിഎം മെഷീന്‍ ഇളക്കിയെടുത്തു കൊണ്ടുപോകുകയായിരുന്നു.












Click it and Unblock the Notifications