കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കൂടതല്‍ സ്മാര്‍ട്ട് ആവേണ്ട: താക്കറെ

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
മുംബൈ: ഹിന്ദു തീവ്രവാദത്തെ കുറിച്ചുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന നേതാവ് ബാല്‍ താക്കറെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രംഗത്ത്.

രാഹുല്‍ ഗാന്ധി കൂടുതല്‍ സ്മാര്‍ട്ട് ആവേണ്ട എന്നും ഹൈന്ദവ തീവ്രവാദത്തെ കുറിച്ച് എന്തടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയതെന്നും ബാല്‍ താക്കറെ ചോദിച്ചു.

ഇതൊക്കെ പറയാന്‍ രാഹുല്‍ ഗാന്ധി ആരാണ്. ഹിന്ദുക്കളെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നതിലൂടെ രാഹുല്‍ സ്വയം തിരിച്ചടി നേരിടും. രാഹുലിന്റെ ഇറ്റാലിയന്‍ ബന്ധത്തെ കുറിച്ച് പറയേണ്ടതുണ്ടോ- താക്കറെ ചോദിച്ചു.

രാഹുലിന്റെ അഭിപ്രായപ്രകടനം പാകിസ്ഥാന് സഹായകമായി എന്നാണ് നരേന്ദ്രമോഡി അഭിപ്രായപ്പെട്ടത്. യുഎസിന് ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും മോഡി പറഞ്ഞു.

രാഹുലിന്റെ അഭിപ്രായ പ്രകടനമാണ് യുഎസ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനു കാരണമായതെന്നും നരേന്ദ്രമോഡി കുറ്റപ്പെടുത്തി.

മുസ്ലീം ഭീകരരെക്കാള്‍ ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ഹിന്ദു തീവ്രവാദമാണ് രാഷ്ട്രത്തിന് ഭീഷണിയെന്ന് യുഎസ് അംബാസിഡര്‍ തിമോത്തി റോമറോട് രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വിക്കിലീക്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

English summary
Gujarat CM Narendra Modi and Shiv Sena chief Bal Thackeray on Saturday slams Rahul Gandhi for his alleged remarks that "radicalised Hindu groups" may be a bigger danger than Islamist terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X