അവിഹിതബന്ധം: 30കാരിയെ നഗ്നയാക്കി മര്‍ദ്ദിച്ചു
ഖരഗ്‍പൂര്‍ : അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് മുപ്പതുകാരിയെ നാട്ടുകാര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു. ബംഗാളിലെ മത്കത്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണത്രേ യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചത്. ഗ്രാമവാസികളില്‍ ചിലര്‍ സ്ത്രീയുടെ വീട്ടില്‍ കടന്നുകയറി അവരെ വലിച്ചിഴച്ച് പൊതുവഴിയില്‍ കൊണ്ടുവരുകയായിരുന്നു.
ഇഷ്ടികക്കളത്തില്‍ കൂടെ ജോലിചെയ്യുന്ന പുരുഷനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനങ്ങളുടെ ശിക്ഷ നടപ്പാക്കല്‍. മൂന്നു മക്കളുടെ അമ്മയായ ഇവര്‍ ശനിയാഴ്ചയാണ് ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ഇവരെ ഖരഗ്പൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയില്‍ ഗ്രാമത്തിലുള്ള 11 പേരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇവരെല്ലാം ഒളിവില്‍പ്പോയിരിക്കുകയാണ്.
അന്യസംസ്ഥാനത്തുനിന്നും ഇവിടെ ജോലിക്കെത്തിയ ഒരാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ ജോലിയ്ക്കായി ദൂരെയുള്ള സ്ഥലങ്ങളില്‍ പോകുന്നതിനാല്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
ഇവര്‍ക്കൊപ്പം ജോലിചെയ്യുന്ന യുവാവില്‍ നിന്നും ഇതേ കുറ്റത്തിന് നാട്ടുകാര്‍ 12,000രൂപ പിഴയീടാക്കിയിരുന്നു.












Click it and Unblock the Notifications