പി ശശിയ്ക്ക് ഞരമ്പുരോഗം: എംആര്‍ മുരളി

തിരുവനന്തപുരത്ത് സമിതിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളി. പി ശശിയെ സ്ഥാനത്തുനിന്നും നീക്കിയ കാര്യത്തില്‍ സിപിഎം പച്ചക്കള്ളം പറയുകയാണ്.
അഴിമതിയിലും അസന്മാര്‍ഗികതയിലും മാര്‍ക്സ്റ്റ് പാര്‍ട്ടി മുങ്ങിക്കഴിഞ്ഞു. എന്നിട്ടും പാര്‍ട്ടി, പാര്‍ട്ടി എന്നു പറഞ്ഞ് അതില്‍ തൂങ്ങിക്കിടക്കാന്‍ കഴിതയാത്തതിനാലാണ് പ്രസ്ഥാനം വിട്ടു പോരേണ്ടിവന്നത്- മുരളി വ്യക്തമാക്കി.
പു ശശിയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണ് ശശിയെ മാറ്റിയതെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതു ശരിയല്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയോട് മോശമായ രീതിയില്‍ പെരുമാറിയതാണ് ശശിയ്ക്ക് വിനയായതാണെന്നാണ് സൂചന.












Click it and Unblock the Notifications