കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലേയ്ക്ക് മുരളിയുടെ മടക്കം ഉടന്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: കെ.മുരളീധരനെ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്. മുരളീധരന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നത് 2011 മാര്‍ച്ച് എട്ടിനാണ്. ഇതിന് മുമ്പ് അദ്ദേഹത്തെ തിരിച്ചെടുക്കുമെന്നാണ് സൂചന.

നടപടിയുടെ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെടുത്ത് അതിന്റെ ക്രെഡിറ്റ് നേടാന്‍ ചെന്നിത്തല വിഭാഗം കൊണ്ടുപിടിച്ച് ശ്രമം നടത്തുകയാണ്.

ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതനുസരിച്ച് എപ്പോള്‍ വേണമെങ്കിലും മുരളീധരനു തിരിച്ചുവരാമെന്നാണു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

എന്നാല്‍ കാലാവധിയ്ക്ക് മുമ്പ് മുരളിയെ തിരിച്ചെടുക്കണമെന്ന വാശിയിലാണ് ഐ ഗ്രൂപ്പുകാരനായ എം.ഐ.ഷാനവാസ് എംപി, എ ഗ്രൂപ്പുകാരനും കെപിസിസി വക്താവുമായ എം.എം.ഹസന്‍ എന്നിവര്‍. പണ്ട് മുരളി വരുന്നതിനോട് വിരോധമായിരുന്ന ചെന്നിത്തലയും ഇക്കാര്യത്തില്‍ഇവര്‍ക്കൊപ്പമാണെന്നാണ് സൂചന.

അതേസമയം, മുരളീധരന്റെ വരവിനെ രൂക്ഷമായി എതിര്‍ത്തിരുന്ന ചെന്നിത്തലയുടെ നിലപാടു മാറ്റത്തിനു പിന്നില്‍ എന്‍എസ്എസിന്റെ ഇടപെടലുണ്ടെന്നാണു വിവരം.
മുരളീധരനെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല തന്നെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടാന്‍ നീക്കം നടത്തുകയാണ്.

കരുണാകരന്റെ പ്രായക്കൂടുതലും ആരോഗ്യസ്ഥിതിയും കൂടി അേദ്ദേഹത്തിന്റെ മകനായ മുരളീധരന്റെ കാര്യത്തില്‍ പരിഗണിക്കണമെന്നായിരിക്കും ആവശ്യപ്പെടുക.

ഈ വിവരം പുറത്തുവരുന്നതോടെ, മുരളിയുടെ തിരിച്ചുവരവിനെ എതിര്‍ത്തതിന്റെ പേരില്‍ പാര്‍ട്ടി അണികളില്‍ നിലനില്‍ക്കുന്ന അവസാനത്തെ നീരസവും മാറുമെന്നും മുരളിയുടെ വരവിന്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാകുമെന്നു ചെന്നിത്തല കണക്കുകൂട്ടുന്നു.

എഐസിസി പ്ലീനറി സമ്മേളനത്തിനായി ദില്ലിയിലെത്തിയ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചയില്‍ മുരളീധരന്റെ കാര്യം ഉന്നയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുരളീധരനും ഒപ്പമുള്ളവരും സ്വീകരിച്ച യുഡിഎഫ് അനുകൂല നിലപാടൂ മൂലം നിലപാടു മാറ്റിയെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ പ്രതികരണം. എന്നാല്‍ മുരളീധരനെതിരേ ഇനിയും കോണ്‍ഗ്രസിന്റെ വാതിലടയ്ക്കുന്നത് ശരിയല്ലെന്ന് എന്‍എസ്എസ് നേതൃത്വം ചെന്നിത്തലയോട് നേരിട്ടുതന്നെ പറഞ്ഞതായാണു സൂചന.

ഇതോടെയാണ്, മുരളി വരുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞുകൊണ്ട് ചെന്നിത്തല നിലപാടു മാറ്റം അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X