സഭയില്‍ മദ്യപര്‍: ശ്രീമതി പ്രസ്താവന തിരുത്തി
മഞ്ചേരി: നിയമസഭയില്‍ അംഗങ്ങളില്‍ പലരും മദ്യപിച്ച് വരുന്നുവെന്ന വിവാദ പ്രസ്താവന ആരോഗ്യമന്ത്രി പി.കെ. ശ്രീമതി തിരുത്തി.
തെറ്റിദ്ധാരണ കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്ന് മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് എംഎല്‍എമാര്‍ പറയുന്നുണ്ടല്ലൊ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ 'എന്നാല്‍ അതാവും ശരിയെന്ന്' മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണകൊണ്ടാവാം ഞാന്‍ അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പരാമര്‍ശം തിരുത്തുകയാണോ എന്ന ചോദ്യത്തിന് 'അങ്ങനെയും പറയാം' എന്ന് മാത്രം മറുപടി നല്‍കി മന്ത്രി സ്ഥലംവിടുകയായിരുന്നു.
നിയമസഭയില്‍പ്പോലും പലരും മദ്യപിച്ച് വരുന്നുണ്ടെന്ന് മന്ത്രി ശ്രീമതി ഡിവൈഎഫ്‌ഐ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞത് വിവാദമായിരുന്നു.
മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സി.ടി സ്‌കാന്‍, എ.സി.ആര്‍ ലാബ് യൂണിറ്റുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.












Click it and Unblock the Notifications