Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ മുസ്ലീങ്ങള്‍ മിതവാദികള്‍: വിക്കിലീക്‌സ്

ലണ്ടന്‍: ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലെന്ന് 'വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഇന്ത്യയിലെ സജീവമായ ജനാധിപത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന സംസ്‌കാരവും, ന്യൂനപക്ഷങ്ങളുടെ ദേശീയ ബോധവുമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നതെന്നും കാണിച്ച് ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡ് അയച്ച സന്ദേശത്തെ അധികരിച്ചാണ് വിക്കിലീക്‌സിന്റെ ഈ വെളിപ്പെടുത്തല്‍.

ഇവിടത്തെ ഭൂരിപക്ഷ സമുദായക്കാരില്‍ ബഹുഭൂരിപക്ഷവും മിതവാദ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മുഖ്യധാരയില്‍ തന്നെ മുസ്ലീങ്ങള്‍ക്ക് വളരാനും മുന്നേറാനും വേണ്ട അവസരമുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദ വിഭാഗങ്ങളില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു.

വിഭാഗീയതയും മതതീവ്രവാദവും ഇന്ത്യയിലെ മുസ്ലിംകളെ ആകര്‍ഷിക്കുന്നില്ല. മുസ്ലീങ്ങളില്‍ മിക്കവരും ദേശീയബോധമുള്ളവരും രാജ്യത്തോടു കൂറുളളവരുമാണ്- മുള്‍ഫോഡിന്റെ സന്ദേശത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കെടുക്കുന്ന മുസ്ലിംകള്‍ ദേശീയ താല്‍പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുവെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനം മുസ്ലിം ആയ എപിജെ അബ്ദുല്‍ കലാമിനാണ്. രാഷ്ട്രീയത്തിലും മുസ്ലിംകള്‍ക്ക് അവഗണനയില്ലാത്തതിനാല്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിലില്ല.

പ്രഗത്ഭരായ മുസ്ലിംകള്‍ സ്‌പോര്‍ട്‌സില്‍ സാനിയ മിര്‍സ, ബോളിവുഡില്‍ ഷാറുഖ് ഖാന്‍ തുടങ്ങിയവര്‍ ജനപ്രിയതാരങ്ങളാണ്. ആദ്യം ഇന്ത്യക്കാര്‍, രണ്ടാമതു മാത്രം മുസ്ലിംകള്‍ എന്ന നിലപാടാണ് ഇന്ത്യയിലെ മുസ്ലിംകളുടേത് മുള്‍ഫോഡിന്റെ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+