വോണ്‍ അശ്ലീല എസ്എംഎസ് വിവാദത്തില്‍

വിവാഹിതയായ ഒരു സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് വോണിനെ വെട്ടിലാക്കിയിരിക്കുന്നത്. മെല്‍ബണിലെ ഷെയ്ന്‍ വോണ്‍ ഫൌണ്ടേഷന്റെ ഓഫീസിന് എതിര്‍വശത്തുള്ള ഒരു കടയിലെ ജോലിക്കാരിയായ അഡെലെയ്ക്കാണത്രേ വോണ്‍ അശ്ലീല എസ്എംഎസുകള്‍ അയച്ചത്.
തരംതാണ വിവാദത്തില്‍ പെട്ട വോണിനെ പുതിയ കാമുകി ലിസ് ഹര്‍ളിയും കൈയ്യൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
കടയില്‍ വച്ച് കണ്ടു മുട്ടിയ അഡെലെയും വോണും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും വോണിന്റെ എസ്എംഎസുകളുടെ മട്ട് മാറിയെന്നും സകലഅതിരുകളും വിട്ട അശ്ലീലങ്ങളാണ് പിന്നീട് അയച്ചതെന്നും അഡെലെ പറയുന്നു.
അങ്കലാപ്പിലായ അഡെലെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു. അഡെലെയുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വോണും ലിസും തമ്മില്‍ ഇംഗ്ലണ്ടില്‍ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്തതെന്ന് ഒരു ആസ്്‌ത്രേലിയന്‍ മാധ്യമം പറയുന്നു.
വോണിന്റെ അസ്ലീല എസ്എംഎസുകള്‍ ട്വിറ്ററിലും ചൂടുള്ള ചര്‍ച്ചയായി മാറിയതോടെ ലിസും വോണിനെ കൈവിട്ടു എന്ന് വ്യക്തമാണ്. അവര്‍ വോണിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു എന്ന വാര്‍ത്ത നിഷേധിക്കുകയും അകന്നു കഴിയുന്ന ഭര്‍ത്താവ് അരുണ്‍ നായരുമായി ഉടനൊരു വിവാഹമോചനത്തിനില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications