13കാരിയെ 9 പേര്‍ചേര്‍ന്ന് പീഡിപ്പിച്ചു
പാനിപ്പട്ട്: ഹരിയനായ്ക്കടുത്ത് ബുഡാകേദ ഗ്രാമവാസിയാ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്.
ഒരു ദിവസം ഒമ്പത് പേര്‍ വരെ ബാലികയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. പാനിപ്പട്ടിലെ ഒരു വീട്ടില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടി ഒമ്പത് ദിവസത്തോളം പീഡനത്തിനിരയായി. ഒടുവില്‍ പൊലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
ബുഡാകേദ ഗ്രാമവാസിയായ മോത്തിയെന്നയാളാണ് പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. ഇയാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ദില്ലി നഗരത്തെ ഞെട്ടിട്ട രണ്ട് കൂട്ട ബലാത്സംഗക്കേസുകളുടെ അന്വേഷണം നടക്കവെയാണ് തൊട്ടടുത്തുള്ള ഹരിയാനയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications