ജനക്കൂട്ടം പെണ്‍കുട്ടികളെ ചുട്ടുകൊന്നു
മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനക്കൂട്ടം രണ്ട് പെണ്‍കുട്ടികളെ ചുട്ടുകൊന്നു. ദളിത് സമുദായത്തില്‍പ്പെട്ട മോണ, ഗീത എന്നീ പെണ്‍കുട്ടികളാണ് സമുദായസംഘര്‍ഷത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടികളുടെ സഹോദരന്മാര്‍ പ്രദേശത്തെ ഒരു വ്യാപാരിയുടെ ഭാര്യയെയും എട്ട് വയസ്സായ മകളെയും കൊന്നുവെന്ന് ആരോപിച്ചായിരുന്നു. ജനക്കൂട്ടം അക്രമാസക്തരായത്.
എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ഇതെല്ലാം നിഷേധിയ്്ക്കുന്നുണ്ട്. ആരോപണം തെറ്റാണെന്നും ഇതിന്റെ പേരില്‍ തന്റെ മക്കളെ ചുട്ടുകൊല്ലുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. വീടിന് തീകൊളുത്തിയാണ് അക്രമികള്‍ പെണ്‍കുട്ടികളെ ചുട്ടുകൊന്നത്.
പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് വാത്മീകി സമുദായത്തില്‍പ്പെട്ടവര്‍ മൊറാദാബാദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications