നിരാഹാരം നായിഡുവിനെ ആശുപത്രിയിലേക്ക് മാറ്റി

എന്നാല്‍, ഞായറാഴ്ച രാത്രി നായിഡുവിന്റെ ആരോഗ്യ നില മോശമായി. നായിഡുവിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്ന് ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ ബലമായി നിസാം ഇന്‍സിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ നായിഡുവിനെ ആശുപത്രിയിലാക്കിയതില്‍ ടിഡിപി പ്രതിഷേധിയ്ക്കുകയാണ്.സംസ്ഥാന വ്യാപകമായി ടിഡിപി തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നായിഡു നിരാഹാരസമരം അവസാനിപ്പിയ്ക്കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയിലും സമരം തുടരുമെന്ന നിലപാടിലാണ് നായിഡു.












Click it and Unblock the Notifications