Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവാം

Manmohan Singh
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതികേസില്‍ തനിക്ക് മറച്ചുവെയ്ക്കാനൊന്നുമില്ലെന്നും കീഴ് വഴക്കങ്ങളില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് പബ്ലിക് എക്കൗണ്ട്‌സ് കമ്മറ്റിക്കുമുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന ജെപിസി അന്വേഷത്തിന് വഴങ്ങില്ലെന്ന സന്ദേശമാണ്
എഐസിസി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹം നല്‍കിയത്.

അഴിമതി കേസ് സംബന്ധിച്ച പി.എ.സിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യും. ജെപിസി അന്വേഷണം വേണമെന്ന ആവശ്യം വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരെ ശക്തമായി പോരാടും. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കില്ല. കോമണ്‍വെല്‍ത്ത് , സ്‌പെക്ട്രം അഴിമതിക്കേസുകളുടെ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകും.

പൊതുപ്രവര്‍ത്തനം അഴിമതി രഹിതമായിരിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ പിടിച്ചുനിന്നത് യുപിഎ സര്‍ക്കാരിന്റെ ഉറച്ച നിലപാട് മൂലമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം തടയാനുള്ള ശ്രമങ്ങള്‍ തുടരും. രാജ്യത്ത് നാണ്യപ്പെരുപ്പം അഞ്ചു ശതമാനമാക്കികുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സന്തോഷമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+