മലയാളി യുവാക്കളുടെ വധശിക്ഷ ജീവപര്യന്തമാക്കി
ദോഹ: ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊലചെയ്യപ്പെട്ട കേസില്‍ രണ്ട് മലയാളി യുവാക്കളടക്കം മൂന്നുപേരുടെ വധശിക്ഷ അപ്പീല്‍ കോടതി ജീവപര്യന്തമാക്കി കുറച്ചു.
കുന്നംകുളം ചൊവ്വന്നൂര്‍ മാച്ചാലങ്ങത്ത് ശ്രീധരന്റെ മകന്‍ മണികണ്ഠന്‍ (31), തൃശൂര്‍ മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (34), നേപ്പാള്‍ സ്വദേശി ചന്ദ്രശേഖരന്‍ യാദവ് എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി മാറ്റിയത്. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്‌സി െ്രെഡവറായും ജോലി നോക്കുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്.
മണികണ്ഠനും ഉണ്ണികൃഷ്ണനും 25 വര്‍ഷം വീതവും ചന്ദ്രശേഖര്‍ യാദവിന് 15 വര്‍ഷം തടവുശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.
2003 ഒക്‌ടോബറില്‍ വക്‌റ കടപ്പുറത്ത് ഇന്തോനേഷ്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിലാണ് ഇവര്‍ കുടുങ്ങിയത്. തങ്ങളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന യുവതിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.
കേസിലെ മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും നാലാമന് രണ്ടുവര്‍ഷം തടവും 2000 റിയാല്‍ പിഴയും വിധിച്ച് 2006 നവംബറില്‍ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരായ ഹരജിയില്‍ വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിചാരണയിലാണ് വധശിക്ഷ റദ്ദാക്കിയത്.












Click it and Unblock the Notifications