ആശ്വാസം, നിഫ്ടി 6000ത്തില്‍ എത്തി
മുംബൈ: ഡിസംബര്‍ 21 ചൊവ്വാഴ്ച നിഫ്ടി 6000 ത്തില്‍ എത്തിയത് വിപണി വളരെ ആശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്‍ 6000 ന് മുകളിലേയ്ക്ക് കയറാന്‍ ആയതുമില്ല.
സെന്‍സെക്സ് 20,060.32 (171.44)
നിഫ്ടി 6,000.65 (53.60)
കഴിഞ്ഞ 12 വിപണി ദിവസങ്ങളായി നിഫ്ടി 6000 ന് താഴെ കളിയ്ക്കുകയായിരുന്നു. മെറ്റല്‍, റിയാല്‍റ്റി, ഫിനാന്‍ഷ്യല്‍ രംഗത്തെ ഓഹരികളാണ് നിഫ്ടിയെ കയറാന്‍ സഹായിച്ചത്. സെന്‍സെക്സ് 20,000 ത്തിന് മുകളിലെത്തിയെന്ന് ആശ്വാസവും ചൊവ്വാഴ്ച ഉണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നര ശതമാനത്തോളമാണ് ചൊവ്വാഴ്ച കയറിയത്.
മറ്റ് ഏഷ്യന്‍ വിപണികള്‍ ഒക്കെ ചൊവ്വാഴ്ച നല്ല നിലയിലായിരുന്നു. ഹാങ് സെങ്, നിക്കേയ്, ജക്കാര്‍ത്ത വിപണികള്‍ രണ്ട് ശതമാനം വരെയാണ് കയറിയത്. യൂറോപ്യന്‍ വിപണിയും മോശമായിരുന്നില്ല. ഇതൊക്കെ ഇന്ത്യന്‍ വിപണിയെ തുണച്ചു.
ഈ മാസം ഇനിയുള്ള ദിവസങ്ങളില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ലാതായിരിയ്ക്കും വിപണി എന്നാണ് കരുതുന്നത്. ഇനിയുള്ളത് പൊതു അവധിക്കാലമാണ്. ജനുവരിയില്‍ വിപണി പുതിയ തലങ്ങളില്‍ എത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അടുത്ത കയറ്റത്തില്‍ സെന്‍സെക്സ് 10-15 ശതമാനം വരെ കയറാനാണ് സാദ്ധ്യത. ഐ ടി ഓഹരികള്‍ അടുത്ത മാസം മികച്ച നേട്ടം ഉണ്ടാക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications